അമ്പലവയല്‍: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്കമഹോത്സവം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചക്കമഹോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ആഗസ്റ്റ് 12 ന്വൈകുന്നേരം നാല് മണിക്ക് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കും. കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
അന്താരാഷ്ട്ര ചക്ക മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധനം നടത്തുന്നതിനാവശ്യമായ യന്ത്ര സാമഗ്രികളുടെ പ്രദര്‍ശന മേളയ്ക്കും വ്യവസായ പ്രദര്‍ശന മേളയ്ക്കും തുടക്കമായി. കേരളം, തമിഴനാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യവസായികാടിസ്ഥാനത്തില്‍ സംസ്ക്കരിച്ച് ഭക്ഷ്യോല്‍പ്പന്നങ്ങളാക്കി പാക്ക് ചെയ്ത് വിപണനം ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങളാണ് ജില്ലാ വ്യവസായ കേന്ദ്രം മേളയില്‍ എത്തിച്ചിട്ടുള്ളത്. യന്ത്ര നിര്‍മാതാക്കള്‍ നേരിട്ട് മേളയില്‍ പങ്കെടുത്ത് യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയും വ്യവസായ സാധ്യതകളും വിശദീകരിക്കുന്നു. കിഴങ്ങുവര്‍ഗങ്ങള്‍, പഴം, പാല്, പച്ചക്കറി, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ അധിഷ്ഠിതമായ നാനോ, മൈക്രോ, ലഘു ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: