താനൂര്‍: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനായി ഒഴൂര്‍ പഞ്ചായത്തില്‍ കണ്ടെത്തിയ സ്ഥലം കോളേജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സന്ദര്‍ശനം. ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് സംഘം അറിയിച്ചു. കോളേജ് നിര്‍മാണത്തിനായി യുജിസി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂമിയാണ് ഒഴൂരില്‍ കണ്ടെത്തിയിട്ടുള്ളത്.
കോളജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ പി.എ. ശിവരാമകൃഷ്ണന്, ഉദ്യോഗസ്ഥനായ വിപിന്‍.സി.എസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബാബു സി.സി., സീനിയര്‍ സൂപ്രണ്ട് സി. കുഞ്ഞിമോന്, മുന്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. വി. പി. ബാബു, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. പ്രജിത, പഞ്ചായത്തംഗങ്ങളായ പ്രമീള മാമ്പറ്റയില്‍, ബാലകൃഷ്ണന് ചുള്ളിയത്ത്, അലവി മുക്കാട്ടില്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: