ആഭ്യന്തര ആവശ്യത്തിനും കയററുമതിക്കുമായി രണ്ടാം കല്‍പ്പവൃക്ഷമെന്ന് അറിയപ്പെടുന്ന ചക്കയില്‍ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ശ്രേണി തന്നെ അമ്പലവയലില്‍ എത്തിച്ചിട്ടുണ്ട്. ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല് അച്ചാര്‍, സ്ക്വാഷ് തുടങ്ങി നാവിന് കൊതിയൂറുന്ന നൂറുകണക്കിന് ഉല്‍പ്പന്നങ്ങളാണ് ആര്.എ.ആര്.എസിന്റെ പവലിയനില്‍ നിരത്തിയിട്ടുള്ളത്. തൊട്ടടുത്തുതന്നെ ശ്രീലങ്കയിലെ പെറാഡെനിയ കാര്‍ഷിക സര്‍വകലാശാലയുടെ സ്റ്റാളിലും നിറയെ മനസ്സിളക്കുന്ന രുചിക്കൂട്ടുകളുമായാണ് ചക്ക കാത്തിരിക്കുന്നത്. ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്നാക്ക്, സ്പൈസി ജാക്ക് ഫ്രൂട്ട് സ്നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്ളേവേര്‍ഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പായ്ക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്കന്‍ സ്റ്റാള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: