പുല്‍പ്പള്ളി: പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വത്തിന്റേയും അന്തര്‍ ദേശീയ രാമായണ പഠന കേന്ദ്രത്തിന്റേയും ജീവ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ രാമായണ സ്മൃതി 2017 വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 12ന് പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 8.30ന് ശ്രീരാമ അഷ്ടോത്തര ശതനാമ അര്‍ച്ചനയോടെ പരിപാടികള്‍ ആരംഭിക്കും. എല്‍പി, യുപി, ഹൈസ്കൂള്‍ പൊതുവിഭാഗത്തിലായി രാമായണ പാരായണം, രാമായണ പ്രശ്നോത്തരി മത്സരങ്ങള്‍ ഉണ്ടാകും.
രാവിലെ 11 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വത്തിന്റെ ലഘുചരിത്ര പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിക്കും. ഹരിതസേന ജില്ലാപ്രസിഡന്റ് എം.സുരേന്ദ്രന് രാമായണസന്ദേശം നല്‍കും.
പത്രസമ്മേളനത്തില്‍ കെ.പി.ഗോവിന്ദന്‍കുട്ടി, പദ്മനാഭന്, സി.റ്റി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: