തിരുവല്ല: താലൂക്കിലാകെ അന്‍പത്തിനാലായിരം കാര്‍ഡുകളാണ്. ഇതില്‍ അന്ത്യോധയ യോജന,അന്നോധ്യായ യോജന എന്നീ വിഭാഗങ്ങളിലായി ഇരുപതിനായിരത്തിനടുത്ത് റേഷന്‍ കാര്‍ഡുകള്‍ ഉള്ള സ്ഥിതിക്കാണ് വെറും 1200 കാര്‍ഡുകള്‍ ബിപിഎല്‍. വിഭാഗത്തില്‍ നിന്നും മാറ്റി വാങ്ങാന്‍ സന്നദ്ധത കാട്ടി രംഗത്ത് എത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള തിരുവല്ലയില്‍ കോടീശ്വരന്മാര് വരെ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്.
ഇതിലും എത്രയോ ഇരട്ടി അനര്‍ഹര്‍ റേഷന്‍ വാങ്ങുന്നുണ്ടന്നാണ് സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥന്മാരുടെ വെളിപ്പെടുത്തല്‍. ബിപിഎല്‍. കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വിഭാഗങ്ങള്‍ 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഫോര്‍വീല്‍ വാഹനമുള്ളവര്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷനേര്‍സ്, മാസം 25000 രൂപക്ക് മേല്‍ വരുമാനമുള്ളവര്‍,(വീട്ടിലെ വരുമാനമുള്ള മറ്റ്അംഗങ്ങളേയും പരിധിയില്‍പെടുത്തി) ഇങ്കംടാക്സ് അര്‍ഹത നേടിയവര്‍, 1 ഏക്കറില്‍ അധികം ഭുമിയുള്ളവര്‍ തുടങ്ങിയവരെല്ലാം എ.പി.എല്‍.വിഭാഗത്തില്‍പ്പെടുന്നവരാണ്. താലൂക്കില്‍ ബി.പി.എല്‍. കാര്‍ഡുകളാക്കി നല്കണമെന്നാവവശ്യപ്പെട്ടും അപേക്ഷകള്‍ ലഭിച്ചതായി തിരുവല്ല താലൂക്ക് സപ്ലെ ഓഫീസര്‍ പി.എസ്.സേവ്യര്‍ ഷാജി വെളിപ്പെടുത്തി. ആറായിരത്തിലധികം അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്.ഇവരുടെ യോഗ്യത തെളിയിക്കാന്‍ അദാലത്ത് വയക്കാനാണ് സര്‍ക്കാര്‍ നല്കിയ നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു. വരുമാനം കൂടിയ വിഭാഗത്തെ പൂര്‍ണമായും കണ്ടെത്താന്‍ ആര്.ടി.ഒഫീസുകളില്‍ നിന്നുമുള്ള വാഹന രേഖകള്‍, എന്‍.ആര്.ഐ.,ഗള്‍ഫ്,വ്യപാരികള്‍ എന്നിവരുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച് അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കമുള്ളതായി താലൂക്ക് സപ്ലെഓഫീസ് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇത് സംമ്പന്ധിച്ചുള്ള സര്‍ക്കുലര്‍ ഉടന്‍ നല്‍കുമെന്നാണ് കരുതുന്നത്. ഇതോടെ പൂര്‍ണമായും റേഷന്‍ വിതരണം കുറ്റമറ്റതും അര്‍ഹതപ്പെട്ടവര്‍ക്കും ലഭിക്കുന്ന സ്ഥിതിവരുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. താലൂക്കിലാകെ 146 റേഷന്‍ കടകളില്‍ ഇപ്പോള്‍ റേഷന്‍ വിതരണം സിവില്‍ സപ്ലെസ് വകുപ്പ് നേരിട്ടാണ് നടത്തുന്നത്. കുന്നന്താനം സപ്ലെകോ ഗോഡൗണില്‍ നിന്നും ചരക്ക് റേഷന്‍ കടകളില്‍ എത്തിക്കുകയാണ് . കരഞ്ചന്തയിലേക്കുള്ള വരവ് ഇതു വഴി കുറഞ്ഞതായി അധികൃതര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: