മാനന്തവാടി: ലക്ഷങ്ങള്‍ മുടക്കി എടവകയില്‍ നിര്‍മ്മിച്ച ജലസേചന പദ്ധതികള്‍ നോക്കുകുത്തികളായി മാറുന്നു. 1992 ല്‍ നിര്‍മ്മിച്ച പാണ്ടിക്കടവ് പായോട്, മാംങ്ങലാടി ജലസേചന പദ്ധതികളാണ് കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കാതെ നോക്കുകുത്തികളായി മാറിയത്. മഴ കുറവായതിനാല്‍ കൃഷി ഇറക്കാന്‍ പോലും കഴിയാത്ത സാഹചര്യം നിലനില്‍ക്കെയാണ് ഹെക്ടര്‍ കണക്കിന് വയലില്‍ ജലസേചനം നടത്താന്‍ കഴിയുന്ന പദ്ധതികള്‍ നോക്ക് കുത്തിയായി മാറുന്നത്.
1992 ലാണ് എടവക പഞ്ചായത്തിലെ പാണ്ടിക്കടവിലും അഗ്രഹാരം മാങ്ങലാടിയിലും രണ്ട് ജലസേചന പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചത്. നൂറ്റി ഇരുപത്തി ഒന്ന് ഹെക്ടര്‍ സ്ഥലത്ത് ജലസേചനത്തിനുതകുന്നതാണ് പദ്ധതികള്‍. പമ്പ് ഹൗസും മോട്ടറും ഫിറ്റ് ചെയ്യുകയും കനാല്‍ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞതുമാണ്. മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേക ട്രാന്‍സ്ഫോര്‍മറും ഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ നാളിതുവരെ ഒരു തുള്ളി വെള്ളം പമ്പ് ചെയ്തതായി പ്രദേശവാസികള്‍ക്ക് അറിയില്ല. വെള്ളം പമ്പ് ചെയ്യുന്നില്ലെങ്കിലും വര്‍ഷാവര്‍ഷം അറ്റകുറ്റപണി എന്ന പേരില്‍ നല്ലൊരു തുക ഉദ്യോഗസ്ഥര്‍ എഴുതി എടുക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: