പനമരം: യുവമോര്‍ച്ച മാനന്തവാടി മണ്ഡലം സെക്രട്ടറി ഉല്ലാസിന്റെ വീടാക്രമിച്ച് മാതാപിതാക്കളെ ഉള്‍പ്പെടെ പരിക്കേല്‍പ്പിച്ച സിപിഎം-ഡിവൈഎഫ്ഐ ക്രിമിനലുകളെ ഉടന്‍ പിടികൂടണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം ഉല്ലാസിന്റെ വീടാക്രമിച്ച് തകര്‍ത്തത്. ചുണ്ടക്കുന്നില്‍ ബിജെപി സ്ഥാപിച്ച ബസ് സ്റ്റോപ്പും അക്രമികള്‍ തകര്‍ത്തിരുന്നു. യുവമോര്‍ച്ചയുടേയും ബിജെപിയുടേയും വളര്‍ച്ചയില്‍ വിളറി പൂണ്ട സിപിഎം നേതൃത്വം അക്രമം അഴിച്ചുവിടുകയാണ്. ഉല്ലാസിന്റെ പിതാവ് ശിവന് അക്രമത്തില്‍ ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അക്രമികളെ ഉടന്‍ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല അദ്ധ്യക്ഷന്‍ അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, ധനില്‍ കുമാര്‍, അരുണ്‍ പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: