മലപ്പുറം: അനുസരണ ശീലമുള്ള സമൂഹത്തിനേ റോഡ് സംസ്കാരം വളര്ത്തിക്കൊണ്ടുവരാനാവൂവെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. വിജയന് അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡന്റ് ആക്്ഷന്‍ ഫോറം (റാഫ്) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല റോഡ് സുരക്ഷാ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാഫ് ജില്ലാ പ്രസിഡന്റ് ഹനീഫ രാജാജിയുടെ അധ്യക്ഷത വഹിച്ചു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു മുഖ്യ പ്രഭാഷണം നടത്തി. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ. എം. ഷാജി, മലപ്പുറം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. സി. ബൈജു എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: