കല്‍പ്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്താല്‍ കൃഷി ചെയ്യാന്‍ കഴിയാതെ ഏക്കറുകണക്കിനു കൃഷിഭൂമി തരിശായി കിടക്കുന്നു. കാട്ടാനയുടെയും പുലിയുടെയും മറ്റു വന്യമൃഗങ്ങളുടെയും ഉപദ്രവം മൂലം ചെയ്ത കൃഷിയും വീടും നഷ്ടപ്പെട്ടു നിരവധി ആളുകള്‍ക്ക്. ഏകദേശം നൂറിലധികം ആളുകള്‍ വന്യമൃഗത്താല്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
എസ്റ്റേറ്റ്തൊഴിലാളിയെപ്പോലും പട്ടാപ്പകല്‍ കാട്ടാനചവിട്ടി കൊല്ലുന്ന അവസ്ഥയാണുള്ളത് ജില്ലയില്‍. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി നില്ക്കുന്ന ഈ വിഷയം ചൂണ്ടികാട്ടി തികച്ചും ജനാധിപത്യ പരമായ രീതിയില്‍ സമരം ചെയ്തബിജെപി ജില്ലാ പ്രസിഡണ്ട്അടക്കമുള്ള പാര്‍ട്ടി ഭാരവാഹികളെ ജാമ്യം ലഭിക്കാത്ത വകുപ്പില്‍ ഉള്‍പ്പെടുത്തി കേസെടുത്ത് ജയിലിലടച്ച പോലീസിന്റെ കിരാത നടപടിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി അപലപിച്ചു.
ഇത് വയനാട്ടിലെജനങ്ങളുടെ നീറുന്ന പ്രശ്നത്തില്‍ ജില്ലാ ഭരണകൂടത്തിനോ വകുപ്പ് മന്ത്രിക്കോസംസ്ഥാന സര്‍ക്കാരിനോ ഒന്നും ചെയ്യാനാകില്ലെന്നും ജനവികാരം മുന്‍നിര്‍ത്തി ചെയ്യുന്ന ജനകീയ സമരങ്ങളെ ശാരീരികമായും മാനസികമായും ഇല്ലായ്മ ചെയതു കളയാം എന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് കാണുന്നതെന്നുംബിജെപി മണ്ഡലം കമ്മറ്റി.ഇത് നടക്കാന്‍ പോകുന്നില്ലെന്നും യോഗം വിലയിരുത്തി.യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ആരോട രാമചന്ദ്രന് അധ്യക്ഷതവഹിച്ചു സംസ്ഥാന സമിതി അംഗം.കെസദാനന്ദന്‍ .കെ.ശ്രീനിവാസന്,വി.നാരായണന്.എ.കെ ലക്ഷ്മികുട്ടി. അല്ലി റാണി,ടി.എം.സുബീഷ്,പി.ആര്. ബാലകൃഷ്ണന്.കെഅനന്തന്,വി.കെ. ശിവദാസ്, എംഹരീന്ദ്രന്, അനിതാ രാജന്, എം.കെ.രാംദാസ,്പിപി.സത്യന്,എ.രജിത്ത് കുമാര്‍, എം.പി.സുകുമാരന്‍,ലീല സുരേഷ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: