മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന നാല് പ്രതികളെയും ഇന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ലഭിച്ചേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.മണി. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിടാനാണ് സാധ്യത.
കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അകപെടാനുള്ള സാധ്യതയും ഏറെയാണ്. സുലിലിന്റെ കാമുകിയായ ബിനി മധുവിന്റെ ഫോണ്‍ പരിശോധിച്ച പോലീസിന് നിര്‍ണ്ണായകമായ മറ്റ് പല വിവരങ്ങളും ലഭിച്ചതായാണ് വിവരം. ഇക്കാര്യങ്ങളില്‍ കൂടി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് ബിനി മധുവിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. അതിനൊപ്പം വീട്ടുവേലക്കാരിയായ അമ്മുവിന്സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന അമ്മുവിന്റെ മൊഴിയും കൂടുതല്‍ തെളിവെടുക്കേണ്ടതായിട്ടുണ്ട്.
നാല് പേരെയും കസ്റ്റഡിയില്‍ ലഭിക്കുന്ന മുറക്ക് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്. അമ്മുവടക്കം മൂന്ന് പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ ബിനി മധു നിഷേധിച്ചിട്ടുമുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുക എന്നതും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു പിന്നിലുണ്ട്. ബിനി മധുവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ അകപെടാനും സാധ്യതയുള്ളതായാണ് അറിയാന്‍ കഴിയുന്നത്. കേസില്‍ ഇതിനകം പലരെയും ചോദ്യം ചെയ്തതായും സൂചനയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: