തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് പി.സി. ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന വനിതാ കമ്മീഷന് ലോ ഓഫീസറുടെ നിയമോപദേശം. ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഒമ്പതാം തീയതി ചേരുന്ന വനിതാ കമീഷന് യോഗത്തില്‍ തീരുമാനമുണ്ടാകും.
നടിക്കെതിരായുള്ള ജോര്‍ജിന്റെ മോശം പരാമര്ശതത്തിനെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംസ്ഥാന വനിതാ കമ്മീഷനും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നുമായിരുന്നനു പി.സി ജോര്‍ജിന്റെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: