കല്‍പ്പറ്റ: കാട്ടിക്കുളം ബേഗൂര്‍ റെയിഞ്ചിലെ വെള്ളാഞ്ചേരി ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ കയറ്റിവിടുന്നതിനു പോയ ജീവനക്കാരെ തടഞ്ഞുനിര്‍ത്തി ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും മാരകമായി ആക്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ അറസ്റ്റ്ചെയ്യണമെന്ന് കെഎഫ്പിഎസ്എ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ജീവനക്കാരെ ആക്രമിച്ച പ്രതികള്‍ ഇപ്പോഴും നിയമ പാലകരുടെ മുന്‍പിലൂടെ നിര്‍ബാധം വിലസി നടക്കുകയാണ്. പ്രതികളെ അറസ്റ്റ്ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്നത് ജീവനക്കാരുടെ മനോവീര്യം തകര്‍ക്കും. ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. കെ.സുന്ദരന്‍ അധ്യക്ഷത വഹിച്ചു. കെ.ബീരാന്‍കുട്ടി, പി.കെ.ജീവരാജ്, എം.മനോഹരന്, എ.നിജേഷ്, കെ.പി. ശ്രീജിത്ത്, എ.അനില്‍കുമാര്‍, എ.എന്‍.സജീവന്, എ.ആര്. സിനു, എന്‍.ആര്.കേളു, ടി.ആര്. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: