കല്‍പ്പറ്റ: ജനകീയപ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന ഇടതുസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15ന് ശേഷം ജില്ലയില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അറിയിച്ചു. കാര്‍ഷിക പ്രതിസന്ധികള്‍ക്ക് നേരെ മുഖം തിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളെ അംഗീകരിക്കാനാവില്ല. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന സാഹചര്യത്തിലും പ്രതിസന്ധി മറികടക്കാന്‍ അനുകൂല നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ജില്ലയിലെ ജനങ്ങളുടെ ചിരകാലഭിലാഷമായിരുന്ന വയനാട് മെഡിക്കല്‍ കോളജ് പദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രവും വയനാടിന് നഷ്ടമായിരിക്കുകയാണ്. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തിലും ഇടതുസര്‍ക്കാര്‍ പ്രതിഷേധാത്മകമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ തീര്‍ക്കാന്‍ ഇടതുസര്‍ക്കാരിന് സാധിക്കുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. ഏഴിന് ആരംഭിക്കുന്ന നിയമസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും ഐ.സി.ബാലകൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: