കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീവഴി നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീ ണ് കൗശല്യയോജന(ഡി ഡി യു ജികെവൈ) പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ തൊഴില്‍ രഹിതരുടെയും ജില്ലക്കകത്തും പുറത്തുമുള്ള തൊഴില്‍ ദാതാക്കളുടെയും രജിസ്ട്രേഷന് കുടുംബശ്രീ ജില്ലാ മിഷന് അവസരമൊരുക്കുന്നു. മികച്ച തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി അര്‍ഹരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം.
നിരവധി തൊഴിലവസരങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ഈ സ്വപ്ന പദ്ധതിക്ക് ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് 9605070863 എന്ന നമ്പറില്‍ വിളിച്ചോ, സലൃ.ററൗഴസ്യ.ം്യിറ@ ഴാമശഹ.രീാ എന്ന ഇമെയില്വഴിയോ രജിസ്ട്രേഷന് നടത്താവുന്നതാണ്.
ജില്ലയിലെ 18 നും 35നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി പാസായ തൊഴില്‍ രഹിതരുടെ രജിസ്ട്രേഷന് നടത്തി അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് ക്രോഡീകരിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. ആഗസ്റ്റ് 10 ന് കോട്ടത്തറ, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും ആഗസ്റ്റ്11 ന് പൊഴുതന പഞ്ചായത്തിലും രാവിലെ 10.30 മണി മുതല്‍ മൂന്ന് മണിവരെ രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും. മേല്‍ ദിവസങ്ങളില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ നേരിട്ടും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സൗജന്യ പരിശീലനത്തിന് ശേഷവും തൊഴില്‍ നേടാന്‍ സജ്ജരാക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. മൈഗ്രേഷന്‍ കംപ്ലെയ്സ്മെന്റ് സെന്റര്‍ കല്‍പ്പറ്റയില്‍ സ്ഥാപിക്കാനും വിദേശ നിയമനങ്ങള്‍ നടത്താനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.
ജില്ലയിലെ അഞ്ച് പരിശീലനകേന്ദ്രങ്ങളിലായി 1358 പേരാണ് ഡിഡിയു ജികെ വൈ പദ്ധതി പ്രകാരം നിലവില്‍ പരിശീലനം നേടിയത്. ഇവരില്‍ 30 വിദേശ നിയമനം ഉള്‍പ്പെടെ 734 പേര്‍ക്ക് വിവിധ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളുള്ള കോഴ്സുകളിലാണ് കുടംബശ്രീ പരിശീലനം നല്‍കുന്നത്. പൂര്‍ണ്ണമായും സൗജന്യ പരിശീലനത്തോടൊപ്പം യാത്രാബത്തയും നല്കുന്ന പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-206589, സിഗാള് തോമസ് 9447040740, വൈശാഖ് എം. ചാക്കോ 8547217962 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: