കണ്ണൂര്‍: കായികാധ്യാപക തസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, നിലിവലുള്ള തസ്തികകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കായികാധ്യാപകര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകന്മാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സമഗ്രമായ പരിഷ്കാരങ്ങള്‍ വന്നെങ്കിലും കായികാധ്യാപകരുടെ തസ്തികയും ശമ്പളവും എണ്‍പതുകളില്‍ നിശ്ചയിച്ച രീതിയിലാണ് ഇപ്പോഴും നടക്കുന്നത്. യുപി സ്കൂളുകളില്‍ അഞ്ഞൂറ് കുട്ടികളുണ്ടെങ്കില്‍ ഒരു കായികാധ്യാപകനെ നിയമിക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കുട്ടികള്‍ കുറവാണെങ്കിലും ആവശ്യമായ തസ്തിക സൃഷ്ടിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ എട്ടാം ക്ലാസ്സിലും ഒന്‍പതാം ക്ലാസ്സിലും പ്ലേ ടൈമിന് രണ്ട് പിരീഡുകളുണ്ടെങ്കിലും ഒരു പിരീഡ് മാത്രമേ ഔദ്യോഗികമായി അനുവദിക്കുന്നുള്ളു. പത്താം ക്ലാസ്സില്‍ ഒരു പിരീഡുണ്ടെങ്കിലും അത് ഔദ്യോഗികമായി അനുവദിക്കാറില്ല. ഹൈസ്കൂള്‍ വിഭാഗത്തില്‍ മിനിമം അഞ്ച് പിരീഡുകളുണ്ടെങ്കില് ഒരു കായികാധ്യാപകനെ നിയമിക്കാമെന്ന വ്യവസ്ഥ ഇതു കാരണം അട്ടിമറിക്കപ്പെടുന്നു. നേരത്തെ പ്രീഡിഗ്രി കോഴ്സ് സംവിധാനം നിലവിലുള്ളപ്പോള്‍ റഗുലര്‍ കോളേജുകളില്‍ കായികാധ്യാപകരെ നിയമിച്ചിരുന്നുവെങ്കില്‍ പ്ലസ് ടു സംവിധാനം നിലവില്‍ വന്നതോടെ അത് നിര്‍ത്തലാക്കുകയും ചെയ്തു.
കായികാധ്യാപകരുടെ ശമ്പളത്തിലും വിവേചനമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് നിലവില്‍ യുപി വിഭാഗത്തിലെ മറ്റ് അധ്യാപകന്മാര്ക്ക് നല്കുന്ന ശമ്പളം മാത്രമേ നല്കുന്നുള്ളു. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് കൃത്യമായ ശമ്പളം നല്‍കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ന്യായമായ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് അധ്യാപകര്‍ സമരത്തിനിറങ്ങുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സ്പോര്‍ട്സ് ആന്റ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തല്‍സ്ഥാനം രാജിവെച്ച് കായിക മേളകള്‍ ബഹിഷ്കരിക്കും. നാളെ നടക്കുന്ന ആരോഗ്യ, കായിക വിദ്യാഭ്യാസ പരിശീലന ക്ലസ്റ്ററില്‍ പങ്കെടുത്ത് പ്രതിഷേധ ദിമായി ആചരിക്കാനും 8 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്താനും സംയുക്ത കായികാധ്യാപക സംഘടന തീരുമാനിച്ചു. ട്രാന്‍സ്ജെന്‍ഡേഴ്സിന് പത്താംതരം തുല്യതാ രജിസ്ട്രേഷന്
കണ്ണൂര്‍: സാക്ഷരതാ മിഷന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി സംഘടിപ്പിക്കു പത്താംതരം, ഹയര്‍സെക്ക-റി തുല്യതാ രജിസ്ട്രേഷന് ആരംഭിച്ചു. ജി.ാ പ-ായത്തി. നട- ചടങ്ങി. ജി.ാ പ-ായത്ത് പ്രസിഡ-് കെ.വി.സുമേഷ് പഠിതാവായ സന്ധ്യയ്ക്ക് ഫോറം ന.കി രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയപാലന് അധ്യക്ഷത വഹിച്ചു. ജി.ാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ഡോ.ജി.കുമാരന് നായര്‍ എ-ിവര്‍ സംസാരിച്ചു.
ട്രാന്‍സ്ജെന്‍ഡേഴ്സിന് രജിസ്ട്രേഷന് സൗജന്യമാണ്. 15 പേരി. കൂടുതലു-െങ്കി. ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേകം ക്ലാസുകള്‍ ആരംഭിക്കും. ആഗസ്ത് 20 വരെയാണ് രജിസ്ട്രേഷനുള്ള സമയം. താ.പര്യമുള്ളവര്‍ ജി.ാ സാക്ഷരതാ മിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0497 2707699.
പ്രതികരിക്കാൻ ഇവിടെ എഴുതുക: