അടിമാലി: അടിമാലി-കുമളി ദേശീയപാതയില്‍ പാറക്കല്ലുകള്‍ അടര്‍ന്നുവീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.പനങ്കുട്ടി വെള്ളക്കുത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.
കാട്ടുപറമ്പില്‍ ആന്റണിയുടെ പുരയിടത്തില്‍ നിന്നുമാണ് കല്ലുകള്‍ താഴേക്ക് പതിച്ചത്. പാറ വീഴുമ്പോള്‍ മേഖലയില്‍ കനത്ത മഴയായിരുന്നു. ഉരുള്‍പൊട്ടിയതാണെന്നാണ് നാട്ടുകാര്‍ ആദ്യം വിചാരിച്ചത്. സര്‍വീസ് ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയില്‍ പാറ വീഴ്ച മൂലം അപകടമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്. രണ്ട് മണിയോടെ നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് പാറക്കല്ലുകള്‍ നീക്കം ചെയ്ത് ഗതാഗതം താല്‍ക്കാലികമായി പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: