പാലക്കാട്: പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നഗരസഭയുടെ തീരുമാനങ്ങള്‍ക്ക് വ്യാപാരികളുടെ പിന്തുണ. പാലക്കാട് നഗരസഭ പരിധിയില്‍ðസപ്തംബര്‍ ഒന്നു മുതല്‍ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിരോധിക്കും. തുണി സഞ്ചികള്‍ പ്ലാസ്റ്റിക് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പ്ലാസ്റ്റിക്/പ്രോപ്പ്ലീന് അംശമുള്ള നോണ്‍വോവണ്‍ ക്യാരിബാഗുകളുടെ ഉപയോഗവും നിര്‍ത്തലാക്കും.
ഒരു തവണ ഉപയോഗിച്ച് കളയാന്‍ സാധിക്കുന്ന പ്ലേറ്റുകളും, ഗ്ലാസുകള്‍, അലൂമിനിയം ഫോയില്‍ തുടങ്ങിയവയുടെ ഉപയോഗവും നിരോധിക്കും. ഇവയിലെല്ലാം പ്ലാസ്റ്റിക് അംശമുള്ളതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും തുണികൊണ്ട് നിര്‍മ്മിച്ച സഞ്ചികള്‍ മാത്രമെ ഈ തീയ്യതിയ്ക്കു ശേഷം നഗരത്തില്‍ð ഉപയോഗിക്കാന്‍ പാടുകയുള്ളു. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരമാവധി പിഴ ചുമത്തുകയും കച്ചവട ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. തട്ടുകടകള്‍, തെരുവോര കച്ചവടക്കാര്‍ എന്നിവര്‍ക്കും ഈ നിയമം ബാധകമാണ്. ഇതോടെ ഇനി മുതല്‍ð ഹോട്ടലുകളിലും കല്യാണ സദ്യകളിലും പേപ്പര്‍ ഗ്ലാസ്സുകള്‍ക്ക് പകരം സ്റ്റീല്‍ð ഗ്ലാസ്സുകളാവും ഉപയോഗിക്കുക.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ð വ്യാപാരി വ്യവസായി സംഘടനകള്‍, ഹോട്ടല്‍ð & റസ്റ്റോറന്റ് അസോസിയേഷന്, കാറ്ററിംഗ് അസോസിയേഷന്, വെജിറ്റബിള്‍ മര്‍ച്ചന്റ് അസോസിയേഷന് തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത് നഗരസഭക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
തുണിസഞ്ചി ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും നഗരസഭ സ്വന്തമായി സന്ദേശത്തോടുകൂടിയ ഒരു തുണി സഞ്ചി സൗജന്യമായി എത്തിക്കും. സപ്തംബര്‍ ഒന്നു മുതല്‍ð കടകളില്‍ð നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ð നിന്നും പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുക. പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുന്നതോടെ ഇതു സംബന്ധിച്ച പരിശോധന കര്‍ശനമാക്കുകയും. ഇതിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുകയും ചെയ്യും. രണ്ടരലക്ഷം തുണിസഞ്ചികള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഏര്‍പ്പാടു ചെയ്തതായി നഗരസഭ അറിയിച്ചു. വീടുകളില്‍ð സൗജന്യമായി വിതരണം ചെയ്യുന്ന തുണി സഞ്ചികള്‍ കുടുംബശ്രീ വനിതകളാണ് തയ്ക്കുക. ഇതിനു ഒരു സഞ്ചിയ്ക്ക് രണ്ടു രൂപ നിരക്കില്‍ð ഇവര്‍ക്ക് വേതനം നല്‍കും.
ആറര ലക്ഷം രൂപയുടെ ചെലവ് കണക്കാക്കുന്നുണ്ട് ഇത് സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കും. ഇതിനായി നൂറിലധികം കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു.സപ്തംബര്‍ ഒന്നിനകം രണ്ട് ലക്ഷത്തോളം തുണിസഞ്ചികളുടെ നിര്‍മ്മാണം ഉറപ്പാക്കുന്നതിനായി രണ്ട് ഏജന്‍സികളെയും തുണിസഞ്ചി നിര്‍മ്മാണം ഏല്പിച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, സെക്രട്ടറി രഘുരാമന്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ.ബുധ്രാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.മോഹനന്, എം.ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: