ന്യൂദല്‍ഹി: പാക് അധീന കാശ്മീരില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. സിന്ധു നദിക്ക് കുറുകെയാണ് പാകിസ്ഥാന്റെ അണക്കെട്ട് നിര്‍മാണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാകിസ്ഥാനെയും ചൈനയെയും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ നിര്‍മാണം ഇന്ത്യയുടെ പരമാധികാരത്തിലേക്കും രാജ്യസുരക്ഷയിലേക്കും ഉള്ള കടന്നുകയറ്റമാണ്.
ഇന്ത്യയുടെ അധികാര പരിധിയിലുള്ള സ്ഥലത്ത് പാകിസ്ഥാന് അതിക്രമിച്ച് കയറിയെന്നത് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ പാക് അധീന കാശ്മീരില്‍ നടത്തുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയ്ക്കെതിരായ കടന്നുകയറ്റമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിറകോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയ്ക്കാണ് പാക്ക് അധിനിവേശ കശ്മീരിലെ അണക്കെട്ടു നിര്‍മാണവും പുറത്തുവരുന്നത്. ഭൂട്ടാനും തങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്കും സാധിക്കുമെന്ന് ചൈന നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: