വടക്കഞ്ചേരി: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഓണ കാഴ്ചക്ക് കണ്ണമ്പ്രയില്‍ വേദിയൊരുങ്ങുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി മലയാളം എന്ന പേരിലാണ് 29 മുതല്‍ സപ്തംബര്‍ രണ്ട് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഭാരത് ഭവന്, ഫോക്ക് ലോര്‍ അക്കാദമി, വൈലോപ്പിള്ളി സംസ്കൃതി ഭവന് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കലാകാരമാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. കൂടാതെ തരൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള കലാകാരന്മാരുടെ പ്രകടനവും ഉണ്ടായിരിക്കും.
രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് വരെ നീണ്ട് നില്ക്കുന്ന കലാപരിപാടികള്‍ അഞ്ച് ദിവസവും അരങ്ങേറും. ജനകീയോത്സവം വിജയിപ്പിക്കുന്നതിനു വേണ്ടി കണ്ണമ്പ്രയില്‍ സംഘാടക സമിതി രൂപീകരിച്ചു.മന്ത്രി എ.കെ.ബാലന് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: