റ്റനാട്: ആനക്കരയില്‍ തുടങ്ങാനിരുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ റൈസ്ബയോ പാര്‍ക്ക് കടലാസിലൊതുങ്ങി. നെല്ലറയായ പാലക്കാടിന്റെയും മലപ്പുറം ജില്ലക്കും വളരയധികം പ്രയോജനകരമാകേണ്ടിയിരുന്ന പദ്ധതിയാണ് ഇന്ന് മാറിവന്ന സര്‍ക്കാരിന്റെയും അധികൃതരുടെയും അവഗണന നേരിട്ടുകൊണ്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനക്കര പഞ്ചായത്തിലാണ് റൈസ് ബയോ പാര്‍ക്കിനാവശ്യമായ സ്ഥലം കണ്ടെത്തിയിരുന്നത്.എന്നാല്‍ സ്ഥലം കണ്ടെത്തിയതിനുശേഷം മറ്റ് നടപടികള്‍ ഒന്നും തുടങ്ങാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. 25 ഏക്കര്‍ സ്ഥലമായിരുന്നു ഇതിനാവശ്യമായി വേണ്ടിയിരുന്നത്.പഞ്ചായത്തിലെ കാറ്റാടിക്കടവിലാണ് സ്ഥലം കണ്ടെത്തിയത്.ആലപ്പുഴ, തിരുവനന്തപുരം, വയനാട്, തൃശൂര്‍ ജില്ലകളിലും പദ്ധതിക്കായി സ്ഥല പരിശോധന നടത്തിയിരുന്നെങ്കിലും അനുയോജ്യമെന്ന് കണ്ടെത്തിയത് കാറ്റാടിക്കടവിലെ സ്ഥലമായിരുന്നു.
നെല്ലില്‍ നിന്ന് തവിട് എണ്ണ ഉള്‍പ്പെടെ നെല്ലുമായിബന്ധപ്പെട്ട മുഴുവന്‍ ഉല്‍പ്പനങ്ങളും ഇവിടെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുക എന്നത് പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വികസന സ്വപ്നങ്ങളാണ് അന്ന് ജനങ്ങള്‍ക്ക് നല്‍കിയത്.
സംസ്ഥാന കൃഷി അഡീഷണല്‍ ഡയറക്ടര്‍, പാലക്കാട് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, തൃത്താല കൃഷി ഡയറക്ടര്‍, ആനക്കര കൃഷിഓഫീസര്‍ ,ആനക്കര പഞ്ചായത്ത് പ്രസിഡന്റ്, പട്ടാമ്പി ഡെപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിവില്ലേജ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചു പദ്ധതിയുടെ പ്രാരംഭ നടപടികള്‍ കൈകൊണ്ടത്.
പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുജില്ലകളുടെയും വികസന സ്വപ്നങ്ങള്‍ക്ക് പദ്ധതി സഹായകമാകുമെന്ന് ജനങ്ങള്വിശ്വസിച്ചു. സര്‍ക്കാര്‍ മാറ്റത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങളും നിലച്ചു. നേരത്തെ വിവിധ ജില്ലകളില്‍ പാര്‍ക്കിനായി സ്ഥലപരിശോധന നടത്തിയെങ്കിലും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് ആനക്കര പഞ്ചായത്തിലായിരുന്നു.
പഴയ നെല്‍വിത്തിനങ്ങളായ തവളക്കണ്ണന്‍, ചേറ്റാടി അടക്കമുള്ളവ ഇന്നും ഉപയോഗിക്കുന്ന മേഖലയാണ് തൃത്താല, പട്ടാമ്പി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ എന്നതും ആനക്കര പഞ്ചായത്തിനെ തെരഞ്ഞെടുക്കുന്നതിന് കാരണമായി. നബാര്‍ഡ്,കേരള കാര്‍ഷിക യുണിവേഴ്സിറ്റി,കൃഷി വകുപ്പ് എന്നിവയാണ് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങല്‍ ഒരുക്കേണ്ടിയിരുന്നത്. ആദ്യത്തെ റൈസ്ബയോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ്. ആനക്കരയില്‍ നിന്ന് പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്. തൃത്താലയുടെ വികസന കാര്യങ്ങളില്‍ ഏറെ പ്രതീക്ഷ നല്കിയ റൈസ് ബയോ പാര്‍ക്ക് സ്വപ്നമായി അവശേഷിക്കുമോ എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: