മിനസോട്ട: അമേരിക്കയിലെ മിനപോളിസിലുള്ള സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. സ്കൂളിലെ റിസപ്ഷനിസ്റ്റ് രൂത്ത് ബെര്‍ഗ്(47) ആണ് മരിച്ചത്. സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന സ്കൂള്‍ കെട്ടിടത്തിനിടയില്‍പ്പെട്ട് ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
മിനപോളിസിലെ മിനഹഹ അക്കാഡമിയിലാണ് സ്ഫോടനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ സ്കൂള്‍ ജീവനക്കാരന് ജോണ്‍ കാള്‍സണെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. പ്രകൃതി വാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: