കല്‍പ്പറ്റ: തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലിലിന്റെ കൊലപാതകം റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്കി. സംഭവം ആദ്യം അന്വേഷിച്ച ഉദ്യോഗ സ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സാധ്യതയുള്ളതായാ ണ് അറിയുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് മാനന്തവാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.മണിയാണ് മാനന്തവാടി കോടതിയില്‍ അപേക്ഷ നല്‍കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകി ബിനു മധുവടക്കം നാല് പേരെയും കസ്റ്റഡിയില്‍ വാണാനാണ് അപേക്ഷ നല്‍കിയത്. ബിനി മധുവിനെ കൂടാതെ കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ വേലികോത്ത് അമ്മു, മണിയാറ്റിങ്കല്‍ ജയന്, പൊയില്‍ കോളനി കാവലന് എന്നിവരാണ് റിമാന്റില്‍ കഴിയുന്നത്. ജയനും കാവലനും മാനന്തവാടി ജയിലിലും അമ്മു വൈത്തിരി സബ്ബ് ജയിലിലും ബിനി മധു സെന്‍ട്രല്‍ ജയിലുമാണ് റിമാന്റില്‍ കഴിയുന്നത്.
2016 സെപ്റ്റംബര്‍ 25നാണ് സുലിലിനെ കൊയിലേരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. പിന്നീടാണ് കൊലപാതമാണെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ അന്ന് കേസ് അന്വേഷിച്ച പോലീസിന് വീഴ്ച്ച സംഭവിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു. മരണസമയത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥനും അന്നത്തെ സ്ഥലം എസ്ഐക്കും വീഴ്ച്ച സംഭവിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെ രണ്ട് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: