പട്ടാമ്പി: തിരുഗേവപ്പുറ നാടന്‍ കല ഉദ്യാനത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം നീളുവാന്‍ സാധ്യത. ഉദ്ഘാടനത്തിനായ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ഉടന്‍ ഉദ്ഘാടനം വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.ഓണത്തിന് തുറന്ന് കൊടുക്കുവാനാണ് ലക്ഷ്യമിട്ടതെങ്കിലും വേണ്ടത്ര സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനം ധൃതിപിടിച്ച് നടത്തേണ്ടയെന്നാണ് ജനപ്രതിനിധികളുടെയും ജില്ലാ വിനോദ സഞ്ചാര വകുപ്പ് അധീകൃതരുടെയും യോഗത്തില്‍ തിരുമാനിച്ചത്.
ജില്ലയില്‍ തൂതപ്പുഴ കേന്ദ്രീകരിച്ചുളള ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് തിരുവേഗപ്പുറയിലെ നാടന്‍കലാ ഉദ്യാനം. ഒരു കോടി രൂപ ചിലവഴിച്ചുളള ഒന്നാം ഘട്ടപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഒന്നാംഘട്ടത്തില്‍ പ്രവേശനകവാടം, കുട്ടികളുടെ പാര്‍ക്ക്, ഓഫീസ് കെട്ടിടം, ടോയിലറ്റ്, ഇരിപ്പിടങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. എന്നാല്‍ പാര്‍ക്കിന്റെ സംരക്ഷണത്തിനായ് ചുറ്റുമതില്‍ നിര്‍മ്മാണം അത്യാവശ്യമാണ്.ഇതില്ലെങ്കില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകും. ഈ സാഹചര്യത്തില്‍ ചുറ്റുമതിലിന്റെ നിര്‍മ്മാണവും, അനുബന്ധ പ്രവൃത്തികളും നടത്തിയതിന് ശേഷം ഉദ്ഘാടനം നടത്തിയാല്‍ മതിയെന്നാണ് ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തിരുമാനിച്ചത്.
2015 ഓഗസറ്റിലാണ് പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്.പദ്ധതിക്കായ് ഗ്രാമപഞ്ചായത്ത് പുഴയോരത്തെ ആറ് ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ജില്ലാ നിര്മ്മിതികേന്ദ്രചുമതല. പലകാരണങ്ങളാലും നിര്‍മ്മാണം മുടങ്ങിയത് പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തികരണത്തിന് കാലതാമസത്തിനിടയാക്കി.
നിലവില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉദ്ഘാടനം നടത്തണമെന്നാവശ്യവും ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് ചുറ്റുമതില്‍ ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: