കൊച്ചി: ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വില്‍പ്പനയില്‍ വന്‍ തട്ടിപ്പെന്ന് പരാതി. ഒരു ഗ്രാമില്‍ പൊതിഞ്ഞതെന്ന പേരില്‍ നല്കുന്ന ആഭരണങ്ങള്‍ ആറു മാസം കഴിയുന്നതോടെ നിറം മങ്ങുകയാണ്. പരാതിയുമായെത്തുന്നവര്‍ക്ക് പകരം ആഭരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വീണ്ടും നിറം മങ്ങുന്നതായാണ് പരാതി.
ആഭരണങ്ങള്‍ക്ക് നിറം നഷ്ടപ്പെടില്ലെന്ന ഉറപ്പിലാണ് വന്‍ വിലകൊടുത്ത് സ്ത്രീകള്‍ ഒരു ഗ്രാമില്‍ പൊതിഞ്ഞ ആഭരണം വാങ്ങുന്നത്. ഒരുകാലത്ത് ഗ്യാരണ്ടി ആഭരണങ്ങള്‍ കൈയടക്കിയിരുന്ന മാര്‍ക്കറ്റാണ് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങള്‍ കൈയടക്കിയത്.
ഗ്യാരന്റി ആഭരണത്തിന്റെ അഞ്ചും, ആറും ഇരട്ടി വിലയാണ് ഒരു ഗ്രാം ആഭരണത്തിനായി വാങ്ങുന്നത്. എന്നാല്‍, പലയിടങ്ങളിലും ഒരുഗ്രാം ആഭരണത്തിന്റെ വില ഈടാക്കി ഗ്യാരന്റി ആഭരണം നല്‍കുന്നതാണ് പരാതികള്‍ക്ക് കാരണമെന്നാണ് സൂചന.
3500 രൂപമുതലാണ് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങളുടെ വില. ഗ്യാരന്റി മാലകള്‍ക്ക് 250 രൂപമുതല്‍ വിലയുണ്ട്. ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണം ചോദിക്കുന്നവര്‍ക്ക് ഗ്യാരന്റി മാല നല്‍കുന്നതോടെ കച്ചവടക്കാരുടെ കൊള്ളലാഭം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെയ്ക്കുകയോ വില്ക്കുകയോ ചെയ്യുമ്പോഴാണ് പലരും ഒരു ഗ്രാമില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ പരാതിപ്പെടാന്‍ മടി കാണിക്കും. ഇത് മുതലാക്കിയാണ് വ്യാപാരികളുടെ തട്ടിപ്പ്.
അടുത്തിടെ നഗരത്തിലെ ഒരു കടയില്‍ നിന്ന് ഒരു ഗ്രാമില്‍ പൊതിഞ്ഞ സ്വര്‍ണാഭരണം വാങ്ങിയ വീട്ടമ്മ വ്യാപാരിയോട് കയര്‍ത്തു. മാലയുടെ കൊളുത്ത് മുക്കാണെന്ന് വീട്ടമ്മയുടെ കൂട്ടുകാരി കണ്ടെത്തിയതോടെ കടക്കാരന് വെട്ടിലായി. ഒടുവില്‍ കൊളുത്ത് മാറിപ്പോയതാണെന്ന് പറഞ്ഞ് കച്ചവടക്കാരന് തടിയൂരുകയായിരുന്നു.
ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങളുടെ പേരില്‍ തട്ടിപ്പ് വ്യാപകമായിട്ടും പരിശോധനകളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: