അടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളെ അട്ടിമറിച്ച് അടൂരില്‍ മര്‍ക്സിസ്റ്റ് അക്രമം. സംഘപരിവാര്‍ സംഘടനകളുടെ കൊടിയും കൊടിമരവും നശിപ്പിച്ചതിനു പുറമെ ക്ഷേത്രത്തിനു നേരെയും സിപിഎം അക്രമം. ആര്‍എസ്എസ് ശാഖയില്ക്കയറി പ്രകോപനം സൃഷ്ടിച്ചതിനു പുറമെ പ്രവര്‍ത്തകരടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കു നേറെ കല്ലേറു നടത്തി നാശനഷ്ടങ്ങളുണ്ടാക്കി. തിങ്കളാഴ്ച്ച വൈകുന്നേരം മുതല്‍ മണിക്കൂറുകളോളം അടൂര്‍ നഗരത്തെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തി മാര്‍ക്സിസ്റ്റ് അക്രമികള്‍ അഴിഞ്ഞാടി. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട പോലീസ് ആകട്ടെ അക്രമികളെ തടയാനല്ല അക്രമത്തിനിരയായവരെ കസ്റ്റഡിയില്‍ എടുക്കാനും കള്ളക്കേസില്‍ കുടുക്കാനുമാണ് തല്പര്യം കാണിച്ചത്. പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധ മുയരുന്നുണ്ട്. ബിഎംഎസ്, ബിജെപി, ബാലഗോകുലം തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുടെ കൊടിസും കൊടിമരവും ഒന്നെഴിയാതെ നശിപ്പിക്കപ്പെട്ടു. പട്ടാപ്പകല്‍ പോലീസിന്റ കണ്മുന്നില് ഒടിച്ചെടുത്ത കൊടിമരവുമായി അക്രമികള്‍ പ്രകടനം നടത്തുകയും ചെയ്തു. പഴകുളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശശിധര കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള ധനശ്രീ ബാങ്കേഴ്സ് സിപിഎംകാര്‍ അടിച്ചു തകര്‍ത്തു. ബാങ്കിന്റെ ഗ്ലാസ് ചില്ലുകള്‍ അടിച്ചു തര്‍ക്കുകയും ഷട്ടറുകള്‍ തുറക്കാനും അടക്കാനുമാവാത്തവിധം നശിപ്പിച്ചു. എസി ക്കും കേടുവരുത്തി. പറക്കോട് ഇണ്ടളയപ്പന്‍ ക്ഷേത്രത്തിലെത്തിയ മാര്‍ക്സിസ്റ്റ് അക്രമികള്‍ ക്ഷേത്രത്തിനു നേരെ കല്ലെറിയുകയും ക്ഷേത്രത്തില്‍ കേറി അതിക്രമം കാട്ടുകയും ചെയ്തു. കല്ലേറില്‍ ക്ഷേത്രത്തിന്റെ ഓടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു. ഇതു സംബന്ധിച്ച് ക്ഷേത്ര ഭരണ സമിതി അടൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തില്‍ സിപിഎം കാര്‍ അതിക്രമം കാട്ടുന്നത്. നേരത്തെ നടന്ന അക്രമത്തിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് യാതോരു നടപടിയും സ്വീകരിച്ചില്ല. ഇത് വീണ്ടും ക്ഷേത്രത്തിനു നേരെ അക്രമം നടത്താന്‍ അക്രമികളെ പ്രേരിപ്പിച്ചെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: