പട്ടാമ്പി: കൊപ്പം ഈര്ക്കിലിക്കുന്ന് ഹരിജന്‍ കോളിനിയിലെ അങ്കണവാടി കെട്ടിടനിര്‍മ്മാണം പാതിവഴിയില്‍.
20 വര്‍ഷം സ്വന്തംകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ശോചീയാവസ്ഥ കണക്കിലെടുത്ത് പ്രവര്‍ത്തനം വാടകകെട്ടിടത്തിലേക്ക് മാറ്റി. 25 കുട്ടികളുണ്ടായിരുന്നത് വാടകകെട്ടിടത്തിലേക്ക് മാറിയപ്പോള്‍ പകുതിയില്‍ താഴെയായി കുറഞ്ഞു.വാടകകെട്ടിടത്തിന്റെ സ്ഥിതിയും ദയനീയമാണ്.
2014-2015 വര്‍ഷത്തില്‍ അംഗന്‍വാടി കെട്ടിട നിര്മ്മാണാവശ്യത്തിലെക്ക് അന്നത്തെ ഭരണ സമിതി അഞ്ച് ലക്ഷം രൂപ വകയിരിത്തിയിരുന്നു.എന്നാല്‍ കെട്ടിടത്തിന്റെ തറ കെട്ടിയതല്ലാതെ കെട്ടിടം പണി നടന്നിട്ടില്ല.പുതിയഭരണസമിതി ഒമ്പത് ലക്ഷം രൂപ അനുവദിച്ചെന്നു പറയുന്നുണ്ടെങ്കിലും ഫലമില്ല.
കുട്ടികള്‍ക്കുള്ള പോഷകാഹാരം പോലുംവിതരണം ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അങ്കണവാടി സ്ഥിതിചെയ്യുന്നതാവട്ടെ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്ഡിലാണെന്നതും ശ്രദ്ധേയമാണ്.
പഞ്ചായത്ത് പ്രസിഡന്റ് അനാസ്ഥവെടിഞ്ഞ് അങ്കണവാടികെട്ടിടത്തിന്റെ നിര്‍മ്മാണം എത്രയുംപെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: