മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴഡാമിന്റെ അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് വേണ്ടി ഡാം തുറന്ന് വെള്ളം വറ്റിയശേഷം ഡാമിനകത്ത് കാണപ്പെട്ട കിണര്‍ മൂടിയത് വിവാദമാകുന്നു.
ഡാമിലെ ഈര്‍പ്പവും ജലസ്രോതസ്സും നഷ്ടപ്പെടാതെയും, ഡാമിന് താഴെ ബേബി ഡാമിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ വെള്ളം എത്തിക്കുകയും, കൂടാതെ ഡാമിലെ അറ്റകുറ്റപണികള്‍ക്കും മറ്റും ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതിനുമാണത്രെ ഇത്തരം കിണര്കൊണ്ട് ഉദ്യേശിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോഴിക്കോട് പ്രോജക്ട് എഞ്ചിനിയറുടെ അറിവോ സമ്മതമോ ലഭിക്കാതെയാണ് കിണര്‍ മൂടിയത് എന്ന് പറയുന്നു.
ഇതറിഞ്ഞ ജനപ്രതിനിധികളും നാട്ടുകാരും ആശങ്കയിലാണ്. എന്നാല്‍ കിണര്‍ മൂടിയതുകൊണ്ട് മറ്റു ദോഷങ്ങളൊന്നും ഇല്ലെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു. മഴ ലഭിക്കാത്തതിാല് സംഭരണി നിറയാത്തതിലും കിണര്‍ അടച്ചതിലും പ്രദേശവാസികളും കൃഷികാരും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: