പാലക്കാട്: ഡിജിറ്റല്‍ ഇന്ത്യാ ലാന്‍ഡ് റിക്കാര്‍ഡ്സ് മോഡണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംയോജിത ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നു.
സ്വന്തം പേരില്‍ തണ്ടപ്പേര് അക്കൗണ്ട് ഇല്ലെങ്കില്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ഭുരേഖ തഹസില്‍ദാര്‍ അറിയിച്ചു.
കൈവശഭൂമിയുടെ അടിയാധാരങ്ങള്‍ സഹിതമുളള ആധാരം,പട്ടയം,നികുതിഅടച്ച രശീത് എന്നിവയും വില്ലേജില്‍ നിന്ന് ലഭിക്കുന്ന ഫോമും പൂരിപ്പിച്ച് നല്കി തണ്ടപ്പേര് അക്കൗണ്ട് ലഭ്യമാക്കാം.
സംയോജിത ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംവിധാനത്തിലൂടെ സ്മാര്‍ട്ട് ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും നികുതിഅടയ്ക്കാനും കൈവശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: