ഓലശ്ശേരി: ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് സമന്വയം നടന്നു. ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് മാനേജര്‍ ജനനി കല്‍പ്പന ജ്ഞാന തപസിവിനി ഉദ്ഘാടനം ചെയ്തു.ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ബിരുദദാന ചടങ്ങ് നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന് ഡോ.വി.പി.ഗംഗാധരന് മുഖ്യാതിഥിയായി. പ്രിന്‍സിപ്പാള്‍ ഡോ. ജി.നാഗഭൂഷണം, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ റിസേര്‍ച്ച് ഓര്ഗനൈസേഷന് ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍, ആശ്രമം ഇന്‍ചാര്‍ജ് സ്വാമി ചന്ദ്രദീപ്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: