പെരിയ: കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറെ ഉപരോധിച്ചു. ദിവസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ യാതൊരു വിധത്തിലുള്ള ഇടപെടലുകളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയ ദിവസം മുതല്‍ കാംപസ് അടച്ചിടുകയാണുണ്ടായത്. വിദ്യാര്‍ത്ഥി സമരത്തെ മുഖവിലക്കെടുക്കാതെ നടക്കുന്ന യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എബിവിപി ഉപരോധിച്ചത്.
സമരത്തിന് നേതൃത്വം നല്കിയ ജില്ല കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജോ. കണ്‍വീനര്‍ സനു പറക്ലായി, സൂരജ്, സരണ്‍ രാജ് തുടങ്ങിയ എഴ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ജാമ്യം നല്കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: