കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന് റോഡില്‍ പാര്‍ക്കിംഗ് നിരോധിക്കുക, ട്രാഫിക്ക് സര്ക്കിംഗ് മുതല്‍ സ്മൃതിമണ്ഡപം വരെ സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിക്കുക, ഓട്ടോകള്‍ ഫുട്പാത്തിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുക, ഗതാഗത പരിഷ്ക്കാരത്തിന്റെ ഭാഗമായി മുമ്പ് എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനാവശ്യമായ നടപടി സ്വീകരിക്കുക, ഓട്ടോസ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുക, മലയോര മേഖലയ്ക്കുള്ള സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ നഗരത്തില്‍ ഇറക്കിയ ശേഷം ടൗണ്‍ ഹാളിന് സമീപത്ത് പാര്‍ക്ക് ചെയ്യുക, നയാബസാര്‍ മുതല്‍ ഐവാ സില്‍ക്കിന് മുന്‍വശം വരെ ബസ്സ് ബൈ നിര്‍മ്മിക്കുക, ഡിവൈഡറുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുന്നതിന് മുന്നോടിയായി കാഞ്ഞങ്ങാട്ടെ വ്യാപാരികളെയും, സ്വകാര്യ വ്യക്തികളെയും ഓട്ടോടാക്സി, ബസ്സ് ഓണേഴ്സ് എന്നിവരുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു.
യോഗം ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് വി.വി.രമേശന് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ, ഡിവൈഎസ്പി കെ.ദാമോദരന്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഭരതന്, വിവിധ സംഘടനാ പ്രതിനിധികള്‍, വ്യപാരി സംഘടനാ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: