ഒറ്റപ്പാലം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ മാലിന്യങ്ങള്‍ പുഴുവരിച്ചു കിടന്ന ഒറ്റപ്പാലത്തെ മത്സ്യ മാംസ ചന്ത മാറ്റി.
കിഴക്കേപാലത്തിനു സമീപം നഗരസഭ നിര്‍മ്മിച്ച മാര്‍ക്കറ്റ് കോംപ്ലക്സിന്റെ പുറകുവശത്ത് ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍എസ് റോഡിനു സമീപം അനധികൃതമായി പ്രവര്‍ത്തിച്ച ചന്തയില്‍ വേണ്ടത്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.
ഇതിനെതിരെ ഉയര്‍ന്ന പരാധിയുടെ അടിസ്ഥാനത്തിലും നഗരസഭക്കു വാടക നല്‍കാതെ വന്നതോടെയും ചന്തയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭനോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയുടെ ഉത്തരവ് കൈപ്പറ്റാന്‍ തയ്യാറാകാത്ത നടത്തിപ്പുകാര്‍ക്കു നഗരസഭ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചന്തയുടെ കൂടുമാറ്റം.
നരസഭയില്‍ നിന്നും ഇരുപത്തിരണ്ടു വരെ സാവകാശം നേടിയ നടത്തിപ്പുകാര്‍ ചന്തയുടെ പ്രവര്‍ത്തനം പുതിയ സ്ഥലത്തേക്കു ഇന്നലെ മാറ്റുകയായിരുന്നു. ഇതോടെ നഗരത്തിലെ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനു ഒരു പരിധി വരെ പരിഹാരമാകുന്നതിനൊപ്പം നഗരസഭക്കു വാടക ഇനത്തില്‍ വരുമാനവുമാകും. വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍എസ് റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും നഗരസഭ പാട്ടത്തിനെടുത്ത 32സെന്റ ്സ്ഥലത്തായിരുന്നു മത്സ്യ മാംസ ചന്ത പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ വാടക നിശ്ചയിച്ച് നടത്തിപ്പുകാര്‍ക്കു സ്ഥലം വിട്ടുകൊടുത്ത നഗരസഭക്കു നടത്തിപ്പുകാര്‍ വാടക നല്‍കാതെയായി. ഇതിനെതിരെ നഗരസഭ എടുത്ത നടപടിയുടെ അടിസ്ഥാനത്തിലാണു ചന്ത മാറ്റിസ്ഥാപിക്കാന്‍ കാരണമായത്.
എന്നാല്‍ ഇപ്പോള്‍ അടിസ്ഥാനകര്യങ്ങള് ഏര്‍പ്പെടുത്തിയ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്സിലേക്കു മത്സ്യ മാംസ ചന്തയുടെ പ്രവര്‍ത്തനം മാറ്റിയത ്ഉപഭോക്താക്കള്ക്കും നഗരസഭക്കും ഉപകാരപ്രദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: