തിരുവല്ല: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃഷി എന്നതിനാലാണ് കര്‍ഷകര്‍ കരിമ്പ് തെരഞ്ഞെടു ത്തിരുന്നതെന്നു ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നദികളില്‍ വെള്ളം കുറഞ്ഞതോടെ തീരവാസികള്‍ ഈ കൃഷിയോടും വിട പറയുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. കരി മ്പാട്ട് ചക്കുകളുടെ കുറവും കൃഷി ചെയ്യാന്‍ ആളെ കിട്ടാത്തയതുമാണ് കരിമ്പു കൃഷിയില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.ഒരുകാലത്ത് കര്ഷകന് മുടക്കുമുതലിന്റെ നാലിരട്ടി ലാഭം കിട്ടിയിരുന്ന കൃഷി കൂടിയായിരുന്നു ഇത്.
ഒരേക്കറില്‍ നിന്നും നല്ലരീതിയില്‍ വിളവെടുപ്പ് നടത്തിയാല്‍ കുറഞ്ഞത് 50,000 ത്തോളം രൂപ വരെ ലാഭം ലഭിക്കുമായിരുന്നു. ഒരു ഏക്കറില്‍ നിന്നും ഏകദേശം 150 പാട്ട ശര്‍ക്കര വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. സര്‍ക്കാര്‍ കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ മുമ്പ് ആവിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കൃഷിയ്ക്ക് വേണ്ടുന്ന പ്രാധാന്യം കൃഷിവകുപ്പും നല്‍കുന്നില്ല. പഞ്ചസാര ഉത്പാദനം ലക്ഷ്യമാക്കി 1961ല്‍ പന്തളം ഷുഗര്‍മില്ലും പിന്നീട് തിരുവല്ല പുളിക്കീഴിലെ ഷുഗര്‍മില്ലും ആരംഭിച്ചു. കര്‍ഷകരില്‍ നിന്നും കരിമ്പ് സ്വീകരിച്ച് ഇവിടങ്ങളിലെ ഫാക്ടറികളില്‍ ലക്ഷക്കണക്കിന് ടണ്‍ കരിമ്പുമാണ് ആട്ടിയിരുന്നത്. ഒരു ടണ്‍ കരിമ്പില്‍ നിന്നും ഏകദേശം 100 കിലോ പഞ്ചസാര വരെ അന്ന് ഉത്പാദിപ്പിക്കുമായിരുന്നു. പന്തളത്തെയും പുളിക്കീഴിലെയും ഫാക്ടറികള്‍ അടച്ചു പൂട്ടിയതോടെ കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയിലായി. അവര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയുമായി. ഇതോടെ കൃഷി ചെയ്ത സ്ഥലങ്ങളില്‍ ടണ്‍ കണക്കിന് കരിമ്പ് കെട്ടികിടന്ന് നശിക്കാന്‍ തുടങ്ങി. കരിമ്പ് കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ യാതൊരു താത്പര്യവും കാണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: