തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന നദികള്‍ തിരിച്ച് വരവിലെത്തിയതോടെ കരിമ്പ് കൃഷിക്ക് പ്രതീക്ഷ നല്കുന്നു.വരട്ടാര്‍,കോലറയാര്‍,കുട്ടപേരൂര്റാര്,ആദി എന്നിവയുടെ തിരിച്ച് വരവോടെയാണ് കരിമ്പ് കൃഷിക്ക് സാധ്യതകള്‍ ഒരുങ്ങുന്നത്. ഇതിനായി പശ്ചാത്തല സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കി വരുന്നു.
പ്രദേശത്ത് നിര്‍മ്മിക്കുന്ന പതിയന്‍ ശര്‍ക്കര ശബരിമല അടക്കമുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്.ഇതും ഏറെ പ്രതീക്ഷനല്‍കുന്നു.പണ്ട്കാലത്ത് ഇവിടെ കൃഷിചെയ്തിരുന്ന കരിമ്പില്‍ നിന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള ശര്‍ക്കര ആയുര്‍വ്വേദ ഔഷധങ്ങള്‍ക്ക് മികച്ച ചേരുവകയായിരുന്നു.ഏറ്റവും നല്ല നിറം, നല്ല തരി എന്നിവയും ഉള്ള ശര്‍ക്കര തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ഉപയോഗിച്ച് വന്നിരുന്നതായി പറയപ്പെടുന്നു. ഇതില്‍ മാധുരി ഇനത്തില്‍ പെട്ട കരിമ്പ് ലോക ശ്രദ്ധനേടിയിരുന്നു.
പമ്പ, മണിമല, വരട്ടാര്‍ എന്നിവയുടെ സംഗമ സ്ഥാനമായ തിരുവന്വണ്ടൂരിന്റേയും സമീപ പ്രദേശങ്ങളായ ഇരമല്ലിക്കര, വനവാതുക്കര ,നന്നാട് ,പ്രയാര്‍, കുത്തിയതോട്, എന്നിവിടങ്ങളിലും വരട്ടാറിന്റേയും കൈവഴികളുടേയും തീരത്താണ് മാധുരി എന്നയിനം കരിമ്പ് ക്യഷി ചെയ്തിരുന്നത്. എന്നാല്‍ വരട്ടാര്‍ ഇല്ലാതായതോടു കൂടി് ഏതാണ്ട് 10000 ഹെക്ടറില്‍ നടത്തിയിരുന്ന ക്യഷി ഇന്ന് 100 ഹെക്ടര്‍ മാത്രമായി ചുരുങ്ങി. നദികളുടെ പുനര്ജ്ജീവനപ്രവര്ത്തനങ്ങള് പൂര്‍ത്തിയാകുന്നതോടെ പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പലയിടങ്ങളിലും കരിമ്പ്കൃഷി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: