കാഞ്ഞങ്ങാട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയില്‍ അന്തിയുറങ്ങുന്ന ആളുകളെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ തുടക്കമായി. ദേശീയ നഗര ഉപജീവനമിഷന്‍ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ടൗണ്‍ പ്രദേശവും റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും നടത്തിയ തിരച്ചിലില്‍ അമ്പതോളം പേരെ കണ്ടെത്തി.
ഇത്തരം ആളുകള്‍ക്ക് പ്രത്യേകം വാസസ്ഥലം ഒരുക്കുന്നതിനാണ് സര്‍വ്വേ നടത്തിയത്. നഗരസഭ ഉദ്യോഗസ്ഥരോടൊപ്പം നഗരസഭ ചെയര്മാന് വി.വി.രമേശന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എന്‍.ഉണ്ണിക്കൃഷ്ണന്, മഹമൂദ് മുറിയനാവി, സന്തോഷ് കുശാല്‍നഗര്‍, എച്ച്.ആര്.ശ്രീധരന് എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: