കാട്ടിക്കുളം : മാനന്തവാടി നഗരസഭാപരിധിയില്‍ അതിപ്രാധാന്യം നല്‍കേണ്ട ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നായ കുറുക്കന്മൂല പ്രാഥമിക ആരോഗ്യകേന്ദ്രം ഇല്ലായ്മകളാല്‍ വീര്‍പ്പുമുട്ടുന്നു. നൂറുകണക്കിന് വരുന്ന പ്രദേശവാസികള്‍ക്കാണ് ഇതുമൂലം ഏറെ വിഷമതകള്‍ അനഭവപ്പെടുന്നത്.
ആദിവാസി ഭൂരിപക്ഷ മേഖലയായ തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തിയില്പ്പെടുന്നതും ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നതും ഇവിടെ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി അനുവദിച്ച കെട്ടിടം തന്നെ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മയ്ക്ക് ഉദാഹരണമാണ്.
ആഴ്ച്ചയില്‍ മൂന്ന് ദി വസമാണ് ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. പരിശോധനയ്ക്കായെത്തുന്ന രോഗികള്‍ക്ക് ഇരിക്കുന്നതിനോ, രോഗാധിക്യത്താല്‍ ഒന്ന് തല ചായ്ക്കുന്നതിനോ ഒരുസൗകര്യവുമില്ല. ഇവിടുത്തെ ജീവനക്കാര്‍ക്ക് ജോലിചെയ്യുന്നതിന് വേണ്ട സൗകര്യവും വളരെ പരിമിതമാണ്.
ഉപയോഗപ്രദമല്ലാത്ത ജീപ്പിനുപുറമേ എം.ഐ.ഷാനവാസ് എംപിയുടെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനഫണ്ടില്‍ നിന്നും ഒരു ആംബുലന്‍സ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് ഒരു ഡ്രൈവറെ നിയമിക്കുന്നതിനും മുനിസിപ്പാലിറ്റി തയ്യാറായിട്ടില്ല. ഉപയോഗിക്കാതെകിടക്കുന്നതുമൂലം അംബുലന്സിന്റ നാശവും വിദൂരമല്ലാതായികൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: