പത്തനംതിട്ട: ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ രണ്ടാംകുറ്റി മുതല്‍ ചന്ദനപ്പള്ളി വരെ റോഡരികിലുള്ള അനധികൃത മത്സ്യകച്ചവടം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച് കര്‍ഷകസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കി. പഞ്ചായത്തിനു പൊതുവായ മത്സ്യവിപണനകേന്ദ്രം ഉണ്ടായിട്ടും കവലകളെ മലിനമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു. തോടുകള്‍ക്കു സമീപത്തുള്ള കച്ചവടസ്ഥാപനത്തില്‍ നിന്നു മലിനജലം വെള്ളത്തിലേക്ക് ഒഴുക്കുന്നതായും ആരോപണമുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. അനധികൃതമായി നടത്തുന്ന മത്സ്യകച്ചവടം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: