മാര്‍ട്ട് ഫോണില്‍ എന്തൊക്കെ ഫീച്ചറുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ബാറ്ററിക്ക് ബാക്കപ്പ് ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നില്ലേ. ഈ പ്രശ്നത്തിന് പരിഹാരമാണ് മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ഫോണ്‍ മോട്ടോ ഇ4 പ്ലസ്. 5000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണിതിന്. ഒറ്റച്ചാര്‍ജില്‍ രണ്ടുദിവസം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
5.5 ഇഞ്ച് ഡിസ്പ്ലേ, 10 വാട്സ് റാപിഡ് ചാര്‍ജര്‍, മെറ്റാലിക് ബോഡി എന്നിവയാണ് പ്രത്യേകതകള്‍. ഡ്യുവല്‍ സിം സ്ലോട്ട്, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 13 മെഗാ പിക്സല്‍ പിന് ക്യാമറ, 5 മെഗാ പിക്സല്‍ മുന്‍ ക്യാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.
ജനകീയ ഓപ്പറേറ്റിങ് സിസ്റ്റമായ 7.1.1 ആന്‍ഡ്രോയ്ഡ് നൂഗയാണ് മോട്ടോ ഇ4 പ്ലസിലുള്ളത്. ഫിംഗര്‍ പ്രിന്റ്, ആക്സിലറോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സറുകളുണ്ട്. 198 ഗ്രാമാണ് ഭാരം. വില 9,999 രൂപ.
ഫോണ്‍ പുറത്തിറക്കയത് ഒട്ടേറെ ഓഫറുകളുമായാണ്. ഐഡിയ 84 ജിബി 84 ദിവസത്തേക്ക് 443 രൂപയ്ക്ക് ലഭിക്കും. ഹോട്ട്സ്റ്റാറിന്റെ രണ്ടു മാസ സൗജന്യ പ്രീമിയം, 1599 രൂപ വിലയുള്ള മോട്ടോറോള പള്‍സ് 2 ഹെഡ്സെറ്റ് 749 രൂപയ്ക്ക്, പഴയ ഫോണിന് 9,000 രൂപ വരെ സ്പെഷ്യല്‍ എക്സ്ചേഞ്ച് ഓഫര്‍, ഫ്ളിപ്കാര്‍ട്ട് സ്മാര്‍ട്ട് ബൈ ഉല്പന്നങ്ങള്ക്ക് 20 ശതമാനം എക്സ്ട്രാ ഓഫ്, മോട്ടോ ഇ4 പ്ലസില്‍ ഫ്ളിപ്കാര്‍ട്ടിന്റെ 4000 രൂപ വരെയുള്ള ബൈ ബാക് ഗ്യാരന്റി എന്നിവയാണ് മറ്റ് ഓഫറുകള്‍.
അയണ്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ്, ഒക്സ്ഫോര്‍ഡ് ബ്ലൂ എന്നീ നിറങ്ങളില്‍ കിട്ടും. ഫ്ളിപ്കാര്‍ട്ടിലും എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ഹോട്സ്പോട്, റിലയന്‍സ് ഡിജിറ്റല്‍, പൂര്‍വ്വിക, യൂണിവേഴ്സല്‍ എന്നീ റീട്ടെയ്ല്‍ ശൃംഖലകളിലും ഫോണ്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: