ജാഗ്വാറിന്റെ കടുവക്കൂട്ടിലേക്ക് പുത്തൻ അതിഥി കൂടി എത്തി. ജഗ്വാറിന്റെ ഏറ്റവും പുതിയ എസ്യുവി മോഡലായ ‘ഇ പേസ്’ വിഭാഗത്തിൽപ്പെട്ട വാഹനം ഇതിനോടകം ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ജാഗ്വാറിന്റെ ‘ഐ പേസ്’ ശ്രേണിയുടെ പിൻഗാമിയായിട്ടെത്തിയ ഈ വാഹനം പൂർണ്ണമായും ഇലക്ട്രിക് മോഡലിലുള്ളതാണ്.
എന്നാൽ ഇന്ത്യയിൽ ഈ വാഹനം എന്ന് നിരത്തിലിറക്കുമെന്നതിന് ധാരണയായിട്ടില്ല. 2018ൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഈ വാഹനത്തിന്റെ മോഡൽ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്. ജാഗ്വാറിന്റെ തന്നെ ‘എഫ് പേസ്’ മോഡലിനേക്കാളും ചെറുതാണ് ഇപ്പോൾ എത്തിയിരിക്കുന്ന ‘ഇ പേസ്’.
246 എച്ച്പി ടർബോചാർജഡ് 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. യുകെയിലെ വെസ്റ്റ് മിഡ്ലാൻഡിലാണ് വാഹനത്തിന്റെ എഞ്ചിൻ നിർമ്മിക്കുന്നത്. അതി നൂതന സാങ്കേതിക വിദ്യയാണ് വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. 11 വ്യത്യസ്ത നിറങ്ങളിൽ ഈ വാഹനം ലഭ്യമാകും.
ഡയനാമിക് സ്റ്റബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് റ്റ്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർറ്റ് അസ്സിസ്റ്റ്, എബിഎസ്, എമർജൻസി ബ്രേക്ക് ലൈറ്റ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങി ഒട്ടനവധി സവിശേഷതകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: