കോട്ടയം: പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കായുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം സംസ്ഥാനത്ത് 4,031 ഒഴിവ്. ലഭിച്ച അപേക്ഷയില്‍ നിന്നും 39,852 വേക്കന്‍സിയില്‍ 35821 സീറ്റുകളില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പത്തനംതിട്ട ജില്ലയിലാണ് കൂടുതല്‍ ഒഴിവ് 1538. ജില്ല, ഒഴിവ് ക്രമത്തില്‍. കൊല്ലം (68), ആലപ്പുഴ (465), കോട്ടയം (629), ഇടുക്കി (714), എറണാകുളം (417), തൃശൂര്‍ (20), പാലക്കാട് (രണ്ട്), കണ്ണൂര്‍ (113), കാസര്‍ഗോഡ് (162). നിലവിലുള്ള സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയായതിനാല്‍ നാല് ജില്ലകളില്‍ അധിക സീറ്റ് അനുവദിച്ചു. തിരുവനന്തപുരം (30), കോഴിക്കോട് (15), മലപ്പുറം (47), വയനാട് (അഞ്ച്).
സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രസ്തുത ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ 17ന് രാവിലെ 10 മുതല്‍ 18ന് വൈകിട്ട് അഞ്ചിന് മുമ്പായി സ്ഥിരപ്രവേശനം നേടണം.
രണ്ടാംസപ്ലിമെന്ററി അലോട്ട്മെന്റിനായി വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജൂലൈ 20ന് അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: