ചെറുപുഴ: ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും കെഎസ്ഇബി സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടു കണ്ടെത്തി അയ്യായിരം രൂപ മുതല്‍ രണ്ടരലക്ഷം രൂപ വരെയുള്ള വൈദ്യുതി ബില്‍ ക്രമക്കേടാണ് കണ്ടെത്തി പിഴയിട്ടത്. സിപിഎം നേതൃത്വത്തില്‍ ചെറുപുഴയിലുള്ള സഹകരണ ആശുപത്രിയില്‍ താരിഫ് മാറ്റി ബില്‍തുക കുറച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരലക്ഷം രൂപ പിഴയിട്ടു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ താരീഫ് തുക കെട്ടിട ഉടമയും സിപിഎം ബ്ലോക്ക് പഞ്ചായത്തംഗവുമായ വ്യക്തിയുടെ പേരിലാണ് ഇത്രയും കാലം വൈദ്യുതി ബില്ലായി അടച്ചിരുന്നത് ഇതുമൂലമാണ് വന്‍തുക വെട്ടിപ്പ് നടത്താന്‍ സാധിച്ചിരുന്നത്. ഇതോടൊപ്പം ചെറുപുഴയിലെ ചില വ്യാപാര സ്ഥാപനങ്ങളിലും ക്രമക്കേട് കണ്ടെത്തി പിഴയടക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: