തലശ്ശേരി: നിരോധിച്ച 65 ലക്ഷം രൂപയുമായി അറസ്റ്റിലായ നാലംഗ സിപിഎം ക്രിമിനല്‍ സംഘത്തെ കോടതി റിമാന്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ മൂഴിക്കരയിലെ പ്രേമന്, ഈ ങ്ങയില്‍ പീടികക്കലെ സുരേഷ് ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂഴിക്കരകാണി വയല്‍വീട്ടില്‍ നാണപ്പന് എന്ന സിജിത്ത് (38), തിരുവങ്ങാട് കുട്ടി മക്കൂലിലെ അനഘയില്‍ വൈശാഖ് (31), മാഹി സെമിത്തേരി റോഡിലെ വി.കെ.ഷംജിത്ത് (38), ന്യൂ മാഹി പെരിങ്ങാടിയിലെ ഷബീര്‍ (35) എന്നിവരെയാണ് എ സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത 65 ലക്ഷത്തിന്റെ പഴയ നോട്ടുകളും പോലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സ്ഥലം വാങ്ങാനായി കരുതിയ നാല് ലക്ഷം രൂപ നാല് യുവാക്കള്‍ തട്ടിപ്പറിച്ചെന്ന പരാതിയുമായി പാനൂര്‍ കൊളവല്ലൂര്‍ സ്വദേശിനി ആയിഷ ന്യൂമാഹി പോലീസില്‍ എത്തിയതോടെയാണ് നോട്ട് ഇടപാടുകാരെ പറ്റി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. ആയിഷയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച ന്യൂമാഹി എസ്ഐ അന്‍ഷാദും സംഘവും കുറ്റാരോപിതരുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് നാല് പേരെയും മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ സംഘത്തിന്റെ മറ്റ് ബന്ധങ്ങളെ പറ്റിയും അറിവ് ലഭിച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ ന്യൂ മാഹി എസ്ഐ അന്‍ഷാദ് പറഞ്ഞു. സര്‍ക്കാര്‍ നിരോധിച്ച അസാധു നോട്ടുകള്‍ക്ക് പകരം പുതിയകറന്സികള് നല്കുന്ന വടകര പയ്യോളി ഏജറ്റിന്റെ തലശ്ശേരി ഭാഗത്തെ ഇടനിലക്കാരിയാണ് പണം തട്ടിപ്പറിച്ചെന്ന പരാതിയുമായെത്തിയ ആയിഷയത്രെ. ഒരു ലക്ഷത്തിന്റെ നിരോധിത അസാധു നോട്ടുകള്‍ നല്കിയാല് 65,000 രൂപ നല്കുന്ന ആയിഷയുമായി ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് പണമിടപാടുണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് ആയിഷയെ പ്രതികള്‍ വിളിച്ചു വരുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ കൂടുതല്‍ പേര് ഇനിയും അറസ്റ്റിലാവുമെന്ന് സൂചനയുണ്ട്. പയ്യോളിയിലെ ഏജന്റും പോലീസ് കസ്റ്റഡിയിലുള്ളതായി അറിയുന്നു.
പിടിയിലായ ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ തലശ്ശേരി മേഖലയിലെ നേതാക്കളുമായും തലശ്ശേരി എംഎല്‍എയുമായും അടുത്ത ബന്ധമുള്ള ക്രിമിനലുകളാണ്. ഒന്നാം പ്രതി നാണപ്പന് എന്ന സിജീഷ് മൂഴിക്കരയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ എടച്ചോളി പ്രേമനെയും കോടിയേരി ഈങ്ങയില്‍പ്പീടികയിലെ കാട്ടില്‍പ്പറമ്പത്ത് സുരേഷ് ബാബുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം നേതാക്കളുടെ സന്തത സഹചാരിയുമാണ്. നഗരസഭയിലെ ഗോപാലപേട്ടയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ മനോരമയുടെ മകന് വൈശാഖാണ് പിടിയിലായ മറ്റൊരു പ്രതി. ഷംജിത്ത് എന്ന പ്രതി ടിപി വധക്കേസിലെ അമ്പത്തിയൊന്നാം പ്രതിയായിരുന്നു. ഇത്തരത്തില്‍ തലശ്ശേരി, മാഹി മേഖലയിലെ സിപിഎമ്മിനു വേണ്ടി സ്ഥിരം ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ പ്രതികളെല്ലാം.
മുമ്പ് മാഹി കേന്ദ്രീകരിച്ച് കോഴിക്കടത്തിലൂടെയും മണല്ക്കടത്തിലൂടെയും ലഭിച്ച പണം കൊണ്ട് ക്രിമിനലുകളെ പോറ്റിവളര്‍ത്തിയ സിപിഎം നേതൃത്വം ജിഎസ്ടിയുടെ വരവോടെ കോഴിക്കടത്ത് അടക്കമുള്ള കള്ളക്കടത്ത് നിലച്ചത് കാരണം മറ്റ് ധനാഗമ മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു. ടിപി കേസില്‍ അടക്കം അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പിടിയിലായ ഇവര്‍ക്ക് കണ്ണൂര്‍ ജില്ലക്കകത്തും പുറത്തുമായുള്ള അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ എന്നിവരുടെ നാട്ടുകാരാണ് പിടിയിലായിട്ടുള്ള പ്രതികള്‍. സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: