കണ്ണൂര്‍: ആര്‍എസ്എസിനെതിരെ പോലീസും സിപിഎമ്മും ചേര്‍ന്ന് ഗൂഡാലോചന നടത്തുകയാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. ഒരുഭാഗത്ത് ആര്‍എസ്എസ് കാര്യാലയങ്ങള്‍ തകര്‍ത്തുകയും മറുഭാഗത്ത് സിപിഎം ആജ്ഞാനുവര്‍ത്തികളായ പോലീസിനെ ഉപയോഗിച്ച് കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്യുകയാണ്. പോലീസിനെ ഉപയോഗിച്ച് ആര്‍എസ്എസിനെ തകര്‍ക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാം.
മുമ്പെങ്ങുമില്ലാത്ത വിധം ജില്ലയില്‍ കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തുന്നത് പോലീസ് പതിവാക്കിയിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് കൂത്തുപറമ്പ് കാര്യാലയത്തില്‍ കയറിയ പോലീസ് ഇന്നലെ പുലര്‍ച്ചെ തലശ്ശേരി ജില്ലാ കാര്യാലയത്തിലും റെയ്ഡ് നടത്തി. അര്‍ധരാത്രി അസമയത്ത് സര്‍വ്വനിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് സംസ്ഥാന ഭരണകക്ഷിയായ സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങി പോലീസ് ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നത്. പയ്യന്നൂര്‍ മേഖലയില്‍ പോലീസിന്റെ കണ്മുന്നില് വെച്ച് ഭീകരമായ അക്രമങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാഞ്ഞതും സിപിഎം പോലീസുമായി ചേര്‍ന്ന് നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ്. പോലീസ് സിപിഎമ്മിന്റെ ബി ടീമായി മാറുന്ന നടപടിയില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: