സാവോപോളോ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അഴിമതിക്കേസില്‍ ഒമ്പതര വര്‍ഷത്തേക്ക് ശിക്ഷിച്ചു. ബ്രസീലിയന്‍ ഫെഡറല്‍ ജഡ്ജി സെര്‍ജിയോ മോറോയാണ് ലുലയെ ശിക്ഷിച്ചത്. പെട്രോബ്രാസ് അഴിമതി കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.
അഴിമതിയാരോപണം നേരിടുന്ന കമ്പനിയില്‍ നിന്നും ആഡംബര ബംഗ്ലാവ് സമ്മാനമായി വാങ്ങിയെന്നാണ് ലുലക്കെതിരെയുള്ള കുറ്റം. എന്നാല്‍ ലുല കുറ്റം നിഷേധിച്ചു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തിന് അപ്പീല്‍ നല്‍കാനുള്ള ഒരു അവസരം കൂടിയുണ്ട്. അതുവരെ അദ്ദേഹത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരില്ല. ലുലയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുന്നില്ലെന്നും കോടതി അറിയിച്ചു.
ബ്രസീലിലെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു ലുല. അദ്ദേഹം 2011 വരെ എട്ടു വര്‍ഷം ബ്രസീലിന്റെ പ്രസിഡന്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: