ന്യൂദല്‍ഹി/കണ്ണൂര്‍: ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ കണ്ണൂര്‍ സ്വദേശി ദല്‍ഹിയില്‍ അറസ്റ്റില്‍. കൂടാളിയിലെ ഷാജഹാന് വെള്ളുവക്കണ്ടിയാണ് ദല്‍ഹി വിമാനത്താവളത്തില്‍ ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയയ്ക്കുകയായിരുന്നു. വ്യാജ പാസ്പോര്‍ട്ടിലാണ് ഇയാള്‍ തുര്‍ക്കിയിലെത്തിയത്.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎ നല്കിയ വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുപ്പതിനാണ് ഷാജഹാന് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി ഐഎസ് അനുഭാവികളുടെ വിവരങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ടെലഗ്രാം വിലാസങ്ങളാണ് ലഭിച്ചത്. ഇതിലൂടെയാണ് ഇയാള്‍ സിറിയയിലും ഇന്ത്യയിലുമുള്ള ഐഎസ് അനുഭാവികളെ ബന്ധപ്പെട്ടിരുന്നത്. ഫോണ്‍ വിശദ പരിശോധനയ്ക്ക് അയച്ചു. ഇയാള്‍ക്ക് വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ചു നല്‍കിയവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി.
വ്യാജ പാസ്പോര്‍ട്ടുമായി രണ്ടാം തവണയാണ് ഇയാള്‍ തുര്‍ക്കിയിലെത്തുന്നത്. മുഹമ്മദ് ഇസ്മായില്‍ മൊഹീദാന് എന്നാണ് പേര് നല്‍കിയത്. ഫെബ്രുവരിയില്‍ ചെന്നൈ വഴിയാണ് ആദ്യ തവണ പോയത്. അന്നും തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയച്ചു.
കൂടാളി പോസ്റ്റോഫീസിന് സമീപമാണ് ഷാജഹാന് താമസിക്കുന്നത്. ഒരു മാസം മുന്‍പ് രഹസ്യാന്വേഷണ വിഭാഗം ഷാജഹാന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തനായിരുന്നു ഷാജഹാന്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വേണ്ടി പ്രവര്‍ത്തിച്ചതും ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതും ഇയാളായിരുന്നു. കണ്ണൂരില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ ഇയാള്‍ അക്കൗണ്ടന്റായി ജോലി ചെയ്തതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: