തൊടുപുഴ: വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ഓരോ വശത്ത് നിന്നും കടന്ന് പോകുന്ന സമയം ക്രമീകരിക്കാത്തത് വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനെ കുരുക്കിലാക്കുന്നു.
നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നാണ് ഇന്ന് ഇവിടം. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പണി കൂടി
പൂര്‍ത്തിയാതോടെ ഇത് വഴിയുള്ള വാഹനങ്ങളുടെ പെരുപ്പവും ഏറെ കൂടിയിട്ടുണ്ട്. മൂവാറ്റുപുഴ, തൊടുപുഴ ടൗണ്‍, അടിമാലി, കോലാനി എന്നീ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സംഗമിക്കുന്ന സ്ഥലമാണ് സിഗ്നല്‍ ജങ്ഷന്. ഇതില്‍ മൂവാറ്റുപുഴ, തൊടുപുഴ ടൗണ്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ 45 സെക്കന്റ് വീതം ഒരോ ടേണിലും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കോലാനി, അടിമാലി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് 15 സെക്കന്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ സമയം മുമ്പ് പര്യാപ്തമായിരുന്നെങ്കിലും റോഡില്‍ തിരക്കേറിയതോടെ സിഗ്നല്‍ സമയം കഴിഞ്ഞും വാഹനങ്ങള്‍ കടന്ന് പോകുന്നത് ഇന്ന് ഇവിടെ നിത്യകാഴ്ചയാണ്. മറ്റ് വശങ്ങളില് നിന്നും കൂടി വാഹനങ്ങള്‍ എത്തുന്നതോടെ ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രണ്ട് മാസത്തിനിടെ മാത്രം സിഗ്നല്‍ ജങ്ഷനില്‍ നടന്നത് 15ല്‍ അധികം ചെറുതും വലുതുമായ അപകടങ്ങളാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഇന്നും കഴിയുന്നവരും ഉണ്ട്. ഇതോടൊപ്പം ടൗണ്‍ ഭാഗത്ത് നിന്നും വരുന്നവരെ വലച്ച് ഒരു ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റ് തെളിയാത്തതും വിനയാകുകയാണ്. നാല് വശത്ത് നിന്നും വരുന്ന വാഹനങ്ങളുടെ സാന്ദ്രത പരിശോധിച്ച് സമയത്തില്‍ മാറ്റം വരുത്തണമെന്നും സുരക്ഷാ കാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നുമാണ് ഇതുവഴി പതിവായി യാത്ര ചെയ്യുന്നവരുടെ ആവശ്യം.
നഗരത്തിലെ തിരക്കേറിയ സ്ഥലമായിട്ടും ഇവിടെ പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഡ്യൂട്ടിക്കെത്താറില്ല. ഇത് മുതലെടുത്ത് നിരവധി വാഹനങ്ങളാണ് ഇവിടെ നിയമം തെറ്റിച്ച് റെഡ് സിഗ്നല്‍ തെളിഞ്ഞ് കിടക്കുമ്പോള്‍ പോലും പ
ായുന്നത്. നഗരത്തിലെ
ല സുരക്ഷാ കാമറകള്‍ തകരാറിലായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസിന് കഴിയുന്നില്ല.
പരാതി നല്കി; ട്രാഫിക് എസ്ഐ
വെങ്ങല്ലൂരിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടതായും സംഭവത്തില്‍ രണ്ട് തവണ പരാതി നല്‍കിയതായും തൊടുപുഴയിലെ ട്രാഫിക് എസ്ഐ ശ്രീനിവാസന് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന സിഗ്നല്‍ ലൈറ്റിന്റെ മെയിന്റനന്‍സ് ചുമതല കെല്‍ട്രോണിനാണെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ സമയം കൂട്ടുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: