മാനന്തവാടി : സ്കൂള്‍ സമയത്ത് ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. വലയുകയാണ് കല്ലോടി സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.
സ്കൂള്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സര്‍വീസ് നടത്തികൊണ്ടിരുന്ന കെ എസ്ആര്ടിസി ബസുകള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതാണ് യാത്ര ദുരിതം വര്‍ധിക്കാന്‍ കാരമെന്ന് ഹൈസ്കൂള്‍ വിഭാഗം പിടിഎ എക്സിക്യുട്ടീവ് യോഗം ആരോപിച്ചു. ഇത് കാരണം വളരെ ദൂരെ നിന്നും വരുന്ന വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. നേരം ഇരുട്ടുന്നതോടെയാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്. ഇത് രക്ഷിതാകളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കുന്നു. തേറ്റമല, പുതുശ്ശേരി വളവ്, കുളത്താട, വെള്ളിലാടി, എള്ളുമന്ദം, ഒരപ്പ്, വഞ്ഞോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ യഥാസമയം ബസ് ഇല്ലാത്തതിനാല്‍ വളരെ കഷ്ട്ടപ്പെട്ടാണ് സ്കൂളില്‍ വരുന്നതും തിരികെ പോകുന്നതും. ഈ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ഒപ്പു ശേഖരണം നടത്തി നിവേദനം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഫാ അഗസ്റ്റിന് പുത്തന്‍പുര, എം സി സോളി, ജോര്‍ജ്ജ് പടക്കൂട്ടില്‍, റഫീഖ്, സാല്‍വി ഷാജു, വി ടി സന്തോഷ്, പി എ ഷാജു, തോമസ് കുരുവിള, പി ജെ മേരി, എം ടി ബിനു, നജീബ് മണ്ണാര്, ജോമറ്റ് മാത്യു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: