ബത്തേരി :ഡോണ്‍ബോസ്കോ കോളേജില്‍ നടന്ന ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് കെഎസ്യുപ്രവര്ത്തകരേയും ഒരു എംഎസ്എഫുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തത് ഏറെ ഒച്ചപ്പാടിന് ഇടയാക്കി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
ഡോണ്‍ബോസ്കോ പോലുളള സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ വിറളിപൂണ്ടവരാണ് ഈ ആക്രമണത്തിന് പന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തി ല്‍ കുറ്റപ്പെടുത്തി. ഒരു അംഗീകൃത രാഷ്ട്രീയപാര്ട്ടികളുംനടപ്പാക്കാത്ത സമരപാതയാണ് ഭരണത്തിന്റെമറവില് ഇടത്പാര്‍ട്ടികള്‍ കേരളത്തില്‍ നടപ്പാക്കുന്നത്. പോലീസിനെ നോക്കുകുത്തികളാക്കി സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ നിയമവാഴ്ച്ചയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പത്രസമ്മേളനത്തില്‍ എന്‍.ഡി.അപ്പച്ചന്, ജോസഫ് തേലക്കാട്ട്, കെ.കെ.ഗോപിനാഥന്, കെ.ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിഷേധിച്ചു
കൊളവയല്‍ : ബത്തേരി ഡോണ്‍ ബോസ്കോ കോളജും ചാപ്പലും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത നടപടിയില്‍ കൊളവയല്‍ ഡിഎഫ്സി യൂണിറ്റ് പ്രതിഷേധിച്ചു. സംഭവത്തില്‍ പ്രതികളെ ഉടന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് നിയമപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം-യോഗംആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജോയ് വള്ളിപ്പാലം, സെക്രട്ടറി പ്രിന്‍സ് തറപ്പുതൊട്ടിയില്‍, ട്രഷറര്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: