കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് 15ന് അധ്യാപകരുടെ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കാലത്ത് 10 മണിക്ക് കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ.പി.സന്തോഷ്കുമാര്‍ പ്രസംഗിക്കും. കാലത്ത് ഒമ്പതരക്ക് ജില്ലാ ബാങ്കിന് മുന്നില്‍ പ്രകടനം ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.പ്രകാശന്, വി.പി.മോഹനന്, എന്‍.ടി.സുധീന്ദ്രന്‍, പി.സി.ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: