പരപ്പനങ്ങാടി: നാലാം ക്ലാസ് പാഠപുസ്തകത്തിലെ പാഠഭാഗത്തിന് രംഗഭാഷയൊരുക്കി ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍. പഠനം ആസ്വാദ്യകരവും എളുപ്പവു മാക്കാനും അറിവിന്റെ അര്‍ത്ഥതലങ്ങളിലേക്കുള്ള കുറുക്കുവഴിയുമായി പാഠപുസ്തകത്തിലെ ഏടുകളുടെ നാടകാവിഷ്കാരം. നാലാം ക്ലാസിലെ ‘സ്നേഹം താന്‍ ശക്തി’ എന്ന പാഠഭാഗമാണ് നാടകരൂപത്തില്‍ അവതരിപ്പിച്ചത്. കഥാപാത്രങ്ങള്‍ പുസ്തകതാളുകളില്‍ നിന്ന് സ്കൂള്‍ മുറ്റത്തേക്കിറങ്ങി വന്ന അനുഭവമാണുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കഥയിലെ കഥാപാത്രങ്ങളായ ലൈലയായി അശ്വതിയും കുട്ടനായി അദ്വൈതും മൈനയായി ആവണിയും രംഗത്തെത്തി.
നാലാം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളും പൂക്കളായും അരങ്ങത്തെത്തിയത്. അദ്ധ്യാപകനായ ജിതേഷ് തച്ചേടത്താണ് പാഠഭാഗത്തിന് രംഗഭാഷ്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: